Question:

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

Aജെയിംസ് സിംപ്‌സണ്‍

Bഹെന്റി സ്വാന്‍

Cമാര്‍ട്ടിന്‍ ക്ലൈവ

Dവില്യം ഹാര്‍വെ

Answer:

D. വില്യം ഹാര്‍വെ

Explanation:

 വില്ല്യം ഹാർവി 

  •  രക്തചംക്രമണം കണ്ടുപിടിച്ച ഇംഗ്ലിഷ് വൈദ്യശാസ്ത്രജ്ഞനാണ് വില്ല്യം ഹാർവി.
  • ആധുനിക ശരീര ധർമ്മ ശാസ്ത്രത്തിന്റെ (PHYSIOLOGY) സ്ഥാപകനായി കരുതപ്പെടുന്നു.
  • 1578-ൽ ഇംഗ്ലണ്ടിലെ ഫോൾക്ക്ക്ക്സ്റ്റോണിൽ ജനിച്ചു.
  • 1597-ൽ കേംബ്രിഡ്ജിലെ കെയ്യിസ് കോളേജിൽ നിന്നു ബിരുദമെടുത്തു.
  • അക്കാലത്ത് വൈദ്യശാസ്ത്ര അഭ്യസനങ്ങൾക്ക് പേരുകേട്ട, ഇറ്റലിയിലെ പാദുവയിൽ നാലു കൊല്ലം പഠിച്ചു.
  • 1602-ൽ ഡോക്റ്ററായി തിരിച്ചെത്തി.
  • എലിസബത്ത് രാജ്ഞിയുടെ വൈദ്യന്റെ മകളെയാണ് വിവാഹം കഴിച്ചത്. ഫ്രാൻസിസ് ബേക്കൺ ന്റേയും രാജകുടുംബാംഗങ്ങളുടെയും ചികിൽസകനായിരുന്നു. ജെയിംസ് ഒന്നാമന്റെയും, ചാൾസ് ഒന്നാമന്റെയും കാലത്ത് കൊട്ടാരം വൈദ്യനായിരുന്നു.
  • കോഴിയുടെ ഭ്രൂണ വളർച്ച പഠിച്ച ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.
  • ഏതു ജീവിയുടെയും ഓരോ തലമുറയും അണ്ഡത്തിൽ നിന്നാണ് വികാസം പ്രാപിക്കുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം 'പുനരുല്പാദനത്തെക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം 1651-ൽ പ്രസിദ്ധം ചെയ്തു.
  • ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി ഇതിനെ കണക്കാക്കാം.
  • തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം 'റോയൽ കോളേജ് ഓഫ് സർജൻസ് ' എന്ന സംഘടനക്ക്, അവിടെ കൊല്ലം തോറും ഒരു പ്രസംഗ പരമ്പര ഏർപ്പെടുത്താൻ വേണ്ടി നീക്കിവച്ചു..
  • ഈ പ്രസംഗ പരമ്പര ഇപ്പോഴും മുടക്കമില്ലാതെ നടന്നു വരുന്നു. 1657 ജൂൺ 3 ന്, 80ആം വയസ്സിൽ അന്തരിച്ചു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്  പെൻസിലിൻ ആണ്.

2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.

3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.

ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?

ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?

ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥമായ മൈക്രോഗ്രാഫിയ രചിച്ചത് ഇവരിൽ ആരാണ് ?

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?