Question:
ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Aഐൻസ്റ്റീൻ
Bഗ്രിഗർ മെൻഡൽ
Cഅലക്സാണ്ടർ ഫ്ലെമിങ്
Dചാൾസ് ഡാർവ്വിൻ
Answer:
C. അലക്സാണ്ടർ ഫ്ലെമിങ്
Explanation:
പെനിസിലീൻ
- പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ
- 1928-ലാണ് അലക്സാണ്ടർ ഫ്ലെമിങ്ങ് ഇത് കണ്ടുപിടിച്ചത്.
- പെൻസിലിയം നോട്ടാറ്റം എന്ന പൂപ്പൽ നിരവധി ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു പദാർത്ഥം ഉത്പാദിപ്പിക്കുന്നതായി അലക്സാണ്ടർ ഫ്ലെമിങ് നിരീക്ഷിച്ചു
- ഇതിൽ നിന്നാണ് പെനിസിലീൻ അദ്ദേഹം വേർതിരിച്ചെടുത്തത്
ആന്റിബയോട്ടിക്ക്
ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെ രോഗാണുക്കളോട് പോരാടാൻ സഹായിക്കുന്ന മരുന്നാണ്. ആന്റിബയോട്ടിക്കുകൾ രോഗാണുക്കളെ കൊല്ലുകയോ അവയുടെ വളർച്ചയെ തടയുകയോ ചെയ്യുന്നു.