Challenger App

No.1 PSC Learning App

1M+ Downloads
' എന്റെ ജീവിത സ്മരണകൾ', ' പഞ്ച കല്യാണി നിരൂപണം ' എന്നീ കൃതികളഴുതിയ സാമൂഹപരിഷ്കർത്താവ് ആര് ?

Aമന്നത്ത് പത്മനാഭൻ

Bശ്രീനാരായണ ഗുരു

Cചട്ടമ്പി സ്വാമികൾ

Dഅയ്യങ്കാളി

Answer:

A. മന്നത്ത് പത്മനാഭൻ

Read Explanation:

മന്നത്ത് പത്മനാഭൻ

  • കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാനിയും,നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും.

ലഘുജീവിതരേഖ

  • 1878 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പെരുന്നയിലാണ് ഇദ്ദേഹം ജനിച്ചത്.
  • 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി നിയമിതനായി.
  • 1905 ൽ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചു.
  • 1912ൽ കേരളീയ നായർ സമാജം സ്ഥാപിച്ചു.
  • 1914ൽ നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
  • 1915ൽ മുൻഷി പരമുപിള്ളയുടെ നിർദ്ദേശപ്രകാരം 'നായർ ഭൃത്യ ജനസംഘം' പുനർനാമകരണം ചെയ്തു  'നായർ സർവീസ്‌ സൊസൈറ്റി' ആയി മാറി.
  • 1924ൽ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം , വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കം മുതൽ തിരുവനന്തപുരം വരെ  സവർണ്ണ ജാഥ നടത്തി.
  • 1931ൽ ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായി.
  • 1947ൽനാഷണൽ കോൺഗ്രസ്സിൽ ചേർന്ന്  സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണത്തിനെതിരെ സമരം ചെയ്തു.
  • 1947ൽ പ്രശസ്തമായ മുതുകുളം പ്രസംഗം നടത്തി.
  • 1949ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.
  • 1949ൽ തീരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യത്തെ പ്രസിഡന്റായി നിയമിതനായി.
  • 1959ൽ ഇ.എം.എസ് സർക്കാരിനെതിരെ വിമോചന സമരം നയിച്ചു.
  • 1959 ജൂലൈ 31ന് ഇ.എം.എസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു
  • 1959ൽ രാഷ്ട്രപതി 'ഭാരത കേസരി സ്ഥാനം' നൽകി ആദരിച്ചു.
  • 1966ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. 
  • 1970ഫെബ്രുവരി 25ന് 92ആം വയസ്സിൽ അന്തരിച്ചു.

  • "തന്റെ ദേവനും ദേവിയും സംഘടനയാണെ"ന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ്.
  • മന്നത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് - കെ.എം.പണിക്കർ
  • ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തി.

കൃതികൾ

  • എന്റെ ജീവിതസ്മരണകൾ (ആത്മകഥ)
  • പഞ്ചകല്യാണി നിരൂപണം
  • ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരൂപണം
  • ഞങ്ങളുടെ എഫ്.എം.എസ് യാത്ര

Related Questions:

ഷണ്മുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
കേരളത്തിലെ പ്രമുഖനായ ആധ്യാത്മികാചാര്യനായിരുന്നു കുഞ്ഞൻപിള്ള. അദ്ദേഹത്തെ മറ്റൊരു പേരിലാണ് നാം അറിയുന്നത്. ആ പേരെന്ത്?

സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1851ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരില് ജനനം
  2. സ്വാമിനാഥദേശികൾ ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
  3. ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് പന്മനയിലാണ്.
  4. കേരളത്തിലെ ദേശനാമങ്ങൾ ചട്ടമ്പി സ്വാമികളുടെ കൃതിയാണ്
    തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക i)1904 ഒക്ടോബറിൽ ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയിൽ ജനനം (II) 1927 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കമ്മൂണിസ്റ്റ് പാർട്ടിയിൽ അംഗമായി (iii) 'എന്റെ ജീവിത കഥ" അദ്ദേഹത്തിൻ്റെ ആത്മ കഥയാണ്.
    സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് ?