Question:

ഇൻഡോളജിയുടെ തുടക്കക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഞ്ചാരി ആരാണ് ?

Aഹിപ്പാലസ്

Bഅൽ ബെറൂണി

Cസുലൈമാൻ

Dമെഗസ്തനീസ്

Answer:

D. മെഗസ്തനീസ്

Explanation:

  • ഗ്രീക്ക് ചക്രവർത്തിയാ സെലൂക്കസ് നിക്കേറ്ററിന്റെ അംബാസഡറായിരുന്നു മെഗസ്തനീസ്.

  • ബി.സി.ഇ. 290-ൽ മെഗസ്തനീസ് ചന്ദ്രഗുപ്തമൗര്യന്റെ തലസ്ഥാനമായ പാടലീപുത്രത്തെത്തി.

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിനെ കുറിച്ചുള്ള പഠനമായ 'ഇൻഡോളജി' മെഗസ്തനീസിന്റെ കാലം മുതലാണ് ആരംഭിക്കുന്നത്.

  • ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ 'ഇൻഡിക്ക' എന്ന ഗ്രന്ഥം അന്നത്തെ ഇന്ത്യയെകുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്നു.


Related Questions:

ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?

1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?

ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?

വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ ?

ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ത് ?