തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
Answer:
D. ശ്രീചിത്തിര തിരുനാൾ
Read Explanation:
1912-ൽ കിളിമാനൂർ രവിവർമ കൊച്ചുകോയിത്തമ്പുരാന്റെയും മഹാറാണി സേതുപാർവതിഭായിയുടെയും മകനായി ചിത്തിര തിരുനാൾ ബാലരാമവർമ തിരുവനന്തപുരത്ത് ജനിച്ചു.
1931 നവംബർ 6-ന് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവായി.
തിരുവിതാംകൂർ നിയമനിർമ്മാണ സഭ പരിഷ്കരിച്ച് ശ്രീമൂലം അസ്സംബ്ലി (അധോസഭ), ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (ഉപരിസഭ) എന്നിവയ്ക്ക് രൂപം നൽകി.
ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ വ്യവസായവത്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ കാലത്ത് നിരവധി വ്യവസായശാലകൾ തിരുവനന്തപുരത്ത് തുടങ്ങി.