Question:

1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aകെ. കേളപ്പൻ

Bടി. കെ. മാധവൻ

Cമന്നത്ത് പത്മനാഭൻ

Dകെ. മാധവൻ നായർ

Answer:

A. കെ. കേളപ്പൻ

Explanation:

1931-32 കാലത്ത് നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു.


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക

ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം ?

കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം ?

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

2.1694ൽ അവിടെ ഒരു കോട്ട പണിയാനുള്ള അനുവാദവും ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകി.

3.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.