Question:

മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്തതാര് ?

Aസി.വി.കുഞ്ഞുരാമന്‍

Bകൂരൂര്‍ നീലഘണ്ടന്‍ നമ്പൂതിരി

Cജോര്‍ജ് ജോസഫ്‌

Dജി.പി.പിള്ള

Answer:

D. ജി.പി.പിള്ള

Explanation:

ബാരിസ്റ്റർ ജി പി പിള്ള

  • ജനനം : 1864, ഫെബ്രുവരി 26
  • ജന്മ സ്ഥലം : പള്ളിപ്പുറം (തിരുവനന്തപുരം)
  • മരണം : 1903 മെയ് 21
  • ജി പി പിള്ളയുടെ പൂർണ്ണ നാമം : ഗോവിന്ദൻ പരമേശ്വരൻ പിള്ള
  • മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത വ്യക്തി
  • തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്
  • ഡോക്ടർ പൽപ്പുവിന്റെ സ്വാധീനത്താൽ ഈഴവ സമുദായം നേരിടുന്ന പ്രശ്നങ്ങൾ പൂനെ കോൺഗ്രസിൽ അവതരിപ്പിച്ച വ്യക്തി.
  • മദ്രാസ് സോഷ്യൽ റിഫോം അസോസിയേഷൻ സ്ഥാപിച്ച മലയാളി 
  • മദ്രാസിലെ മദ്യവർജ്ജന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത മലയാളി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഒരേ ഒരു മലയാളി.  
  • ഐ എൻ സി യുടെ ഔദ്യോഗിക ചുമതല വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ
  • മദ്രാസ് സ്റ്റാൻഡേർഡ്, ഹിന്ദു, ദി മെയിൽ എന്നീ പത്രങ്ങളുടെ പത്രാധിപരായി സേവനമനുഷ്ഠിച്ച വ്യക്തി
  • ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് പത്രമായ മദ്രാസ് സ്റ്റാൻഡേർഡിന്റെ  പത്രാധിപർ

ജി പി പിള്ളയുടെ വിശേഷണങ്ങൾ:   

  • തിരുവിതാംകൂറിന്റെ വന്ധ്യവയോധികൻ
  • തിരുവിതാംകൂറിന്റെ ആദ്യ കോൺഗ്രസുകാരൻ
  • തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്
  • കേരളത്തിന്റെ രാഷ്ട്രീയ ഗുരു
  • മലയാളി മെമ്മോറിയലിന്റെ മാസ്റ്റർ ബ്രെയിൻ
  • എഡിറ്റർമാരുടെ എഡിറ്റർ എന്ന് പത്രങ്ങളിൽ വിശേഷിപ്പിച്ച പത്രാധിപർ
  • തിരുവിതാംകൂറിലെ ആദ്യ ബാരിസ്റ്റർ





  • 150 ആം ജന്മ വാർഷികം ആചരിച്ചത് : 2014, ഫെബ്രുവരി 26ന്.
  • “ഭാരതത്തിലെ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ഒരു കനക താരം കൂടി പൊലിഞ്ഞു” എന്ന് ജി പി പിള്ള യുടെ നിര്യാണത്തിൽ അനുശോചിച്ച് റിപ്പോർട്ട് ചെയ്ത ഇംഗ്ലീഷ് പത്രം : ട്രിബ്യൂൺ

 


Related Questions:

യോഗക്ഷേമസഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?

Chavara Achan was born in?

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?

1709 -ൽ ആദ്യത്തെ ഡെർബി _____ കണ്ടുപിടിച്ചു. ?

First person to establish a printing press in Kerala without foreign support was?