Question:
1947-ൽ നടന്ന ഐക്യ കേരളം സമ്മേളനത്തിന് നേതൃത്വം നൽകിയതാര് ?
Aപനമ്പിള്ളി ഗോവിന്ദ മേനോൻ
Bമന്നത്ത് പത്മനാഭൻ
Cഇ.എം.എസ്.നമ്പൂതിരിപ്പാട്
Dകെ.കേളപ്പൻ
Answer:
D. കെ.കേളപ്പൻ
Explanation:
കെ.കേളപ്പൻ
കേരളഗാന്ധി എന്ന് അറിയപ്പെടുന്ന നവോ ത്ഥാന നായകൻ.
എൻ.എസ്.എസ്സിന്റെ സ്ഥാപക പ്രസിഡന്റ്
ഐക്യകേരള രൂപവത്കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ - കെ.കേളപ്പൻ
ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തി.
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
കേരളത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂർ വരെ യാണ് കേളപ്പൻ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം
اവൈക്കം സത്യാഗ്രഹത്തിന്റേയും ഗുരുവായൂർ സത്യാഗ്രഹത്തിൻ്റേയും പ്രധാന നേതാവ്.
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് അയി ത്തോച്ഛാടന കമ്മറ്റി അധ്യക്ഷൻ
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി.
ഗുരുവായൂർ സത്യാഗ്രഹത്തിൽ നിരാഹാരം അനുഷ്‌ഠിച്ച വ്യക്തി.
ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിന്റെ ഭാഗമായി നടന്ന സത്യാഗ്രഹ സമരം ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമാണ് കേളപ്പൻ അവസാനിപ്പിച്ചത്.
വിദേശ വസ്ത്ര ബഹിഷ്‌കരണം, ഖാദി പ്രചരണം, മദ്യഷാപ്പു പിക്കറ്റിംഗ്, അയിത്തോച്ചാടനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നേതാവ് - കെ.കേളപ്പൻ
കെ.കേളപ്പൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർഷം - 1952 (പൊന്നാന്നി ലോക്‌സഭാ മണ്ഡലം)