Question:

വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

Aമന്നത്ത് പത്മനാഭൻ

Bടി.കെ. മാധവൻ

Cഎ.കെ. ഗോപാലൻ

Dകെ.കേളപ്പൻ

Answer:

B. ടി.കെ. മാധവൻ

Explanation:

വൈക്കം സത്യാഗ്രഹം

  • ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്.
  • ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
  • 1924 മാർച്ച് 30ന്  തുടങ്ങിയ സമരം  603 ദിവസം നീണ്ടു നിന്നു 
  • ടി.കെ. മാധവന്‍ ആയിരുന്നു സമരത്തിന്റെ മുഖ്യ നേതാവ് 
  • അയിത്തോച്ചാടനത്തിനെതിരെ കാക്കിനാഡ കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി  - ടി.കെ.മാധവന്‍
  • വൈക്കം ക്ഷേത്ര റോഡും മറ്റു റോഡുകളും ജാതിമതഭേദമന്യേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച വ്യക്തി - എന്‍.കുമാരന്‍

  • വൈക്കം സത്യാഗ്രഹ നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം - 23000 
  • വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകികൊണ്ട് പഞ്ചാബില്‍ നിന്നെത്തിയ വിഭാഗം - അകാലികള്‍
  • പഞ്ചാബില്‍ നിന്നെത്തിയ അകാലികളുടെ നേതാവ് - ലാലാ ലാൽ സിങ്
  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ച ദേശീയ നേതാവ്‌ - ഇ.വി. രാമസ്വാമി നായ്ക്കര്‍
  • ."വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് - ഇ വി രാമസ്വാമി നായ്ക്കർ
  • വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാര്‍ - സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍
  • വൈക്കം സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ ആശ്രമം - വെല്ലൂര്‍
  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച സവര്‍ണ്ണ ജാഥയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - മന്നത്ത്‌ പത്മനാഭന്‍
  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ നാഗര്‍കോവിലില്‍ (കോട്ടാര്‍) നിന്നും തിരുവനന്തപുരത്തേക്ക്‌ സവര്‍ണ്ണ ജാഥ നയിച്ച വ്യക്തി - ഡോ. എം. ഇ. നായിഡു
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരീക്ഷകൻ എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി - ആചാര്യ വിനോബ ഭാവെ

  • വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23
  • ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമന്യേ തുറന്നു കൊടുത്തത്‌ - 1925 നവംബര്‍ 23 (വൈക്കം സത്യാഗ്രഹം അവസാനിച്ച ദിവസം)
  • വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി - തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ള
  • വൈക്കം ക്ഷ്രേതത്തിലേക്കുള്ള എല്ലാ വഴികളും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നിവേദനം സമര്‍പ്പിച്ചത്‌ - മഹാറാണി സേതുലക്ഷ്മിഭായിക്ക്‌

Related Questions:

What was the original name of Thycaud Ayya ?

Who said " Whatever may be the religion, it is enough if man becomes good " ?

Vaala Samudaya Parishkarani Sabha was organised by

ഈഴവ മഹാസഭയുടെ സ്ഥാപകൻ ?

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?