Question:

വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് "സവർണ ജാഥ" സംഘടിപ്പിച്ചതാര് ?

Aടി.കെ. മാധവൻ

Bഎ.കെ. ഗോപാലൻ

Cകെ. കേളപ്പൻ

Dമന്നത്ത് പത്മനാഭൻ

Answer:

D. മന്നത്ത് പത്മനാഭൻ

Explanation:

മന്നത്ത് പത്മനാഭൻ

  • കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാനിയും,നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും.

ലഘുജീവിതരേഖ

  • 1878 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പെരുന്നയിലാണ് ഇദ്ദേഹം ജനിച്ചത്.
  • 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി നിയമിതനായി.
  • 1905 ൽ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചു.
  • 1912ൽ കേരളീയ നായർ സമാജം സ്ഥാപിച്ചു.
  • 1914ൽ നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
  • 1915ൽ മുൻഷി പരമുപിള്ളയുടെ നിർദ്ദേശപ്രകാരം 'നായർ ഭൃത്യ ജനസംഘം' പുനർനാമകരണം ചെയ്തു  'നായർ സർവീസ്‌ സൊസൈറ്റി' ആയി മാറി.
  • 1924ൽ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം , വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കം മുതൽ തിരുവനന്തപുരം വരെ  സവർണ്ണ ജാഥ നടത്തി.
  • 1931ൽ ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായി.
  • 1947ൽനാഷണൽ കോൺഗ്രസ്സിൽ ചേർന്ന്  സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണത്തിനെതിരെ സമരം ചെയ്തു.
  • 1947ൽ പ്രശസ്തമായ മുതുകുളം പ്രസംഗം നടത്തി.
  • 1949ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.
  • 1949ൽ തീരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യത്തെ പ്രസിഡന്റായി നിയമിതനായി.
  • 1959ൽ ഇ.എം.എസ് സർക്കാരിനെതിരെ വിമോചന സമരം നയിച്ചു.
  • 1959 ജൂലൈ 31ന് ഇ.എം.എസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു
  • 1959ൽ രാഷ്ട്രപതി 'ഭാരത കേസരി സ്ഥാനം' നൽകി ആദരിച്ചു.
  • 1966ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. 
  • 1970ഫെബ്രുവരി 25ന് 92ആം വയസ്സിൽ അന്തരിച്ചു.

  • "തന്റെ ദേവനും ദേവിയും സംഘടനയാണെ"ന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ്.
  • മന്നത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് - കെ.എം.പണിക്കർ
  • ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തി.

കൃതികൾ

  • എന്റെ ജീവിതസ്മരണകൾ (ആത്മകഥ)
  • പഞ്ചകല്യാണി നിരൂപണം
  • ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരൂപണം
  • ഞങ്ങളുടെ എഫ്.എം.എസ് യാത്ര

 

 


Related Questions:

The Renaissance leader who organised the 'Savarna Jatha' for the support of Vaikom Satyagraha was?

Who started the first branch of Brahma Samaj at Kozhikode in 1898?

അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം ?

Who is Pulaya Raja in Kerala Renaissance Movement?

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ് ?