Question:

'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?

Aസുഭാഷ് ചന്ദ്രബോസ്

Bരവീന്ദ്രനാഥ് ടാഗോർ

Cരാജ് ഗുരു

Dഭഗത്‌സിംഗ്

Answer:

D. ഭഗത്‌സിംഗ്

Explanation:

ഭഗത് സിംഗ്

  • 'രക്തസാക്ഷികളിലെ  രാജകുമാരൻ' എന്നറിയപ്പെടുന്നു 
  • 'ഷഹീദ് ഇ അസം' എന്നറിയപ്പെട്ട വ്യക്തി 
  • 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ്
  • 1907 സെപ്റ്റംബർ 28-ന് ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാൻ) പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബംഗയിലാണ് ഭഗത് സിംഗ് ജനിച്ചത്
  • 1919-ൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല ചെറുപ്പത്തിൽ തന്നെ ഭഗത് സിങ്ങിനെ ആഴത്തിൽ  സ്വാധീനിക്കുകയും സ്വാതന്ത്ര്യത്തിനായി പോരാടാൻ അദ്ദേഹം പ്രതിജ്ഞയെടുക്കയും ചെയ്തു. 
  • മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഭഗത് സിംഗ് അതിന്റെ ഭാഗമയെങ്കിലും  പിന്നീട് അക്രമരഹിതമായ സമീപനത്തിൽ നിരാശനായി.
  • 1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി
  • 1929-ൽ സെൻട്രൽ ലെസ്ലേറ്റീവ് അസംബ്ലിയിൽ ബടുകേശ്വർദത്തിനൊപ്പം ബോംബ് പൊട്ടിച്ച വിപ്ലവകാരി 
  •  1931 മാർച്ച് 23ന് രാജ്‌ഗുരു, സുഖ്ദേവ് എന്നിവർക്കൊപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി 

Related Questions:

ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

താഴെ പറയുന്നവരില്‍ കാബിനറ്റ് മിഷനില്‍ അംഗമല്ലാതിരുന്ന വ്യക്തി ആര്?

ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവ് ?

മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര് ?