Question:

ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ആരാണ്?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dധനകാര്യമന്ത്രി

Answer:

D. ധനകാര്യമന്ത്രി

Explanation:

  • ഒരു വർഷത്തെ പ്രതീക്ഷിത വരവ് ചെലവ് കണക്കിനെ ബജറ്റ് എന്ന് വിളിക്കുന്നു 
  • ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - 112 
  • ഇന്ത്യൻ ബജറ്റിന്റെ പിതാവ് - പി. സി . മഹലനോബിസ് 
  • ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷം കണക്കാക്കുന്നത് ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് 
  • പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത് - ധനകാര്യമന്ത്രി 
  • നിലവിലെ ധനകാര്യമന്ത്രി - നിർമ്മല സീതാരാമൻ 

Related Questions:

കൂറുമാറ്റത്തിന്റെ പേരിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ താഴെപ്പറയുന്ന ഷെഡ്യൂളിൽ ഏതാണ്അടങ്ങിയിരിക്കുന്നത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും

സംയുക്ത സമ്മേളനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതാണ് ? 

i) സംയുക്ത സമ്മേളനം വിളിച്ച് ചേർക്കുന്നത് - രാഷ്‌ട്രപതി 

ii) സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - ഉപരാഷ്ട്രപതി 

iii) ഇത് വരെ 4 സംയുക്ത സമ്മേളനങ്ങളാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത് 

iv) ആദ്യമായി സംയുക്ത സമ്മേളനം നടന്ന വർഷം - 1962

 

ഓഫീസുകളിൽ നിന്ന് സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക.

(i) സഭയിലെ എല്ലാ അംഗങ്ങളുടെയും ഭൂരിപക്ഷം ആവശ്യമാണ്.

(ii) ഹാജരാകുകയും വോട്ടുചെയ്യുകയും ചെയ്യുന്ന അംഗങ്ങളുടെ 2/3 ഭൂരിപക്ഷം ആവശ്യമാണ്

(iii) പ്രമേയം നീക്കുന്നതിനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കുറഞ്ഞത് 14 ദിവസത്തെ അറിയിപ്പ് നൽകേണ്ടത് നിർബന്ധമാണ് 

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?