Question:

' മണ്ഡൽ പഞ്ചായത്ത് ' എന്ന ആശയം അവതരിപ്പിച്ചത് ?

Aഎൽ.എം.സിംഗ്‌വി കമ്മിറ്റി

Bപി.കെ.തുങ്കൻ കമ്മിറ്റി

Cഅശോക് മേത്താ കമ്മിറ്റി

Dഇവയൊന്നുമല്ല

Answer:

C. അശോക് മേത്താ കമ്മിറ്റി

Explanation:

അശോക് മേത്താ കമ്മിറ്റി

  • 1977 ഡിസംബറിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ ജനതാ സർക്കാർ അശോക് മേത്ത കമ്മിറ്റി രൂപീകരിച്ചു.

  • 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നും ഈ കമ്മിറ്റി  അറിയപ്പെടുന്നു.

  • ജില്ലാതലത്തിൽ ജില്ലാ പരിഷത്തുകളും മണ്ഡല് പഞ്ചായത്തുകളും ഉൾപ്പെടുത്തി പഞ്ചായത്ത് രാജ് ദ്വിതല ഘടന വേണമെന്ന് ഈ കമ്മിറ്റി വാദിച്ചു.

  • 1978 ഓഗസ്റ്റിൽ, രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 132 ശുപാർശകളുള്ള ഒരു റിപ്പോർട്ട് കമ്മിറ്റി  സമർപ്പിച്ചു.

  • അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി : മൊറാർജി ദേശായി

  • അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി : ഇ എം എസ് നമ്പൂതിരിപ്പാട്.

  • അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജില്ലാതല ആസൂത്രണം മുന്നോട്ടുവച്ചത് ഹനുമന്ത റാവു കമ്മിറ്റിയാണ്




Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

Which schedule of the Indian Constitution is dealing with Panchayat Raj system?

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വികേന്ദ്രീകൃത ആസൂത്രണത്തിന് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത് സംവിധാനമായ ' പഞ്ചായത്തീരാജ്' സംവിധാനത്തിനു തുടക്കമിട്ടത് ആര് ?

ഭരദണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം ?

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?