Question:
2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?
Aടി പത്മനാഭൻ
Bശ്രീകുമാരൻ തമ്പി
Cമോഹനകൃഷ്ണൻ കാലടി
Dഎൻ വി പി ഉണിത്തിരി
Answer:
B. ശ്രീകുമാരൻ തമ്പി
Explanation:
ഹരിവരാസനം പുരസ്കാരം
കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് ഹരിവരാസനം പുരസ്കാരം.
സംഗീതത്തിലൂടെ ശബരിമലയുടെ മതനിരപേക്ഷത, സമചിത്തത, സാർവത്രിക സാഹോദര്യം എന്നിവയുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
2012 മുതൽ ഇത് നൽകിവരുന്നു
ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം അവാർഡ് പ്രഖ്യാപിക്കുന്നത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പ്രഥമ പുരസ്‌കാര ജേതാവ് - കെ.ജെ യേശുദാസ്
സമീപകാലങ്ങളിലെ ഹരിവരാസനം പുരസ്കാര ജേതാക്കൾ :
2019 : പി. സുശീല
2020 : ഇളയരാജ
2021 : വീരമണി രാജു
2022 : ആലപ്പുഴ രംഗനാഥ്
2023 : ശ്രീകുമാരൻ തമ്പി
2024 : പി കെ വീരമണിദാസ്