Question:
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?
Aഅംബികാസുതൻ മാങ്ങാട്
Bടി പത്മനാഭൻ
Cസാറാ ജോസഫ്
DM T വാസുദേവൻ നായർ
Answer:
A. അംബികാസുതൻ മാങ്ങാട്
Explanation:
ഓടക്കുഴൽ അവാർഡ്
- മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം
- 'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയത്.
- 'ഗുരുവായൂരപ്പൻ ട്രസ്റ്റാ'ണ് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.
- മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
- 1968 മുതൽ പുരസ്കാരം നൽകിവരുന്നു.
- നാരായണീയത്തിന്റെ തമിഴ് പരിഭാഷയ്ക്ക് പ്രഥമ ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
- എന്നാൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ആണ്
- 1969ൽ 'തുളസിദാസ രാമായണ'ത്തിന്റെ വിവർത്തനത്തിനാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്.
- 1970ൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് ഒ വി വിജയന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
- 1977ൽ 'അഗ്നിസാക്ഷി' എന്ന നോവലിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ച ലളിതാംബിക അന്തർജ്ജനമാണ് ഈ പുരസ്കാരം നേടുന്ന ആദ്യ വനിത.
- 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്.
- 2021ൽ ലഭിച്ചത് : സാറാ ജോസഫ് (കൃതി: ബുധിനി)
- 2022 ൽ ലഭിച്ചത് : അംബികാസുതൻ മാങ്ങാട്(കഥാസമാഹാരം : പ്രാണവായു)
NB: 2022 ലെ പുരസ്കാരം 2023 ഫെബ്രുവരി രണ്ടാം തിയ്യതിയാണ് നൽകപ്പെടുന്നത്.