Question:

"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?

Aശ്രീനാരായണ ഗുരു

Bഅയ്യങ്കാളി

Cസഹോദരൻ അയ്യപ്പൻ

Dചട്ടമ്പി സ്വാമികൾ

Answer:

C. സഹോദരൻ അയ്യപ്പൻ

Explanation:

  • കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ
  • 1889 ജനനം
  • 1917 സഹോദര സംഘവും 'സഹോദരൻ' മാസികയും തുടങ്ങി;
  • മിശ്രഭോജനം സംഘടിപ്പിച്ചു
  • 919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചു
  • 1921 എസ്.എൻ.ഡി.പി സഹകാര്യദർശി
  • 1925 തെരഞ്ഞെടുപ്പിൽ തോറ്റു
  • 1928 കൊച്ചി നിയമസഭാംഗം
  • 1929 'യുക്തിവാദി' തുടങ്ങി
  • 1930 വിവാഹം
  • 1931 നിയമസഭാംഗം
  • 1938 എസ്.എൻ.ഡി.പി അധ്യക്ഷൻ
  • 1948 നിയമസഭാംഗം
  • 1949 തിരു-കൊച്ചി മന്ത്രിസഭാംഗമായി; രാജിവച്ചു
  • 1956 'സഹോദരൻ' പ്രസിദ്ധീകരണം നിർത്തി
  • 1968 മരണം
  • 1917-ൽ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു.
  • മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാഒരു ജാതി ഒരു മതം മനുഷ്യന്" എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.
  • ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അദ്ദേഹം.
  • ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ.
  • ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി.
  • സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു.
  • ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി.

Related Questions:

' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?

മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്തതാര് ?

Who was given the title of `Kavithilakam' by Maharaja of Kochi ?

Who was the first lower caste's representative in Travancore Legislative Assembly ?

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?