യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
- ഭരണഘടനയുടെ 315-ാം വകുപ്പ് അനുസരിച്ചാണ് കേന്ദ്രവും സംസ്ഥാനങ്ങളും പബ്ലിക് സർവീസ് കമ്മീഷനുകളെ രൂപവൽക്കരിക്കുന്നത്.
- 'വാച്ച് ഡോഗ് ഓഫ് മെറിറ്റ് സിസ്റ്റം' എന്നറിയപ്പെടുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ്.
- ഉയർന്ന തലത്തിലുള്ള കേന്ദ്ര സർക്കാർ ജോലികൾക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള ഇന്ത്യയിലെ പ്രധാന കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് UPSC.
- അഖിലേന്ത്യ സർവീസ്,കേന്ദ്ര സർവീസ് (ഗ്രൂപ്പ് A,ഗ്രൂപ്പ് B) എന്നിവയിലേക്കുള്ള നിയമനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷകളാണ് യു പി എസ് സി സാധാരണയായി നടത്താറുള്ളത്.
- ന്യൂഡൽഹിയിലെ 'ധോൽപ്പൂർ ഹൗസ്' ആണ് UPSCയുടെ ആസ്ഥാനം.