Question:

പശ്ചിമോദയം എന്ന പത്രം തുടങ്ങിയതാര് ?

Aകെ.പി.കേശവ മേനോൻ

Bബെഞ്ചമിൻ ബെയ്‌ലി

Cമാമ്മൻ മാപ്പിള

Dഹെർമൻ ഗുണ്ടര്ട്ട്

Answer:

D. ഹെർമൻ ഗുണ്ടര്ട്ട്

Explanation:

മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമാണ് പശ്ചിമോദയം. ഒക്ടോബർ 1847 മുതൽ തലശ്ശേരിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.ബേസൽ മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ . രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽ രാജ്യസമാചാരത്തിൽനിന്നും വ്യത്യസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.


Related Questions:

പണ്ഡിറ്റ് കറുപ്പൻ പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിച്ച സ്ഥലം?

തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?

മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?

താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിൻ്റെ ഉന്നമനത്തിനായിനിലവിൽ വന്നത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠ സ്വാമികളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ? 

i) നല്ല വീടുകൾ നിർമ്മിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും സ്ത്രീസമത്വത്തിന്  പ്രവർത്തിക്കുവാനും അനുയായികളെ ഉപദേശിച്ചു 

ii) 1851 ജൂൺ 3 ന് അന്തരിച്ചു 

iii) പരമശിവന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു