Question:

കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ആരെയാണ് അറസ്റ്റ് ചെയ്തത് ?

Aസി.കൃഷ്ണൻ

Bസി.കേശവൻ

Cടി.കെ.മാധവൻ

Dജി.പി.മാധവൻ

Answer:

B. സി.കേശവൻ

Explanation:

തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെയ് 11-നു കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം.സമഗ്രാധികാരത്തിലൂടെ തിരുവിതാംകൂറിനെ സി.പി. രാമസ്വാമി അയ്യർ അടക്കിഭരിച്ച ഘട്ടത്തിൽ 'സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടിയ പ്രസംഗമാണ് കോഴഞ്ചേരി പ്രസംഗം. സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് അറസ്റ്റ് ചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. രണ്ടു മാസത്തേക്ക് പ്രസംഗിക്കുന്നതും വിലക്കി.


Related Questions:

Who was the first lower caste's representative in Travancore Legislative Assembly ?

അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത് ?

സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യ ജനകീയ സംഘടന ഏത് ?

" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?

തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭയുടെ സ്ഥാപകൻ ?