Question:

ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന്നത്?

Aഎഡ്വേർഡ് 1

Bഒലിവർ ക്രോംവെൽ

Cജോൺ 1

Dഎഡ്വേർഡ് രണ്ടാമൻ

Answer:

B. ഒലിവർ ക്രോംവെൽ

Explanation:

ഒലിവർ ക്രോംവെൽ

  • പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും'
  • രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ റിപ്പബ്ലിക്ക് ആക്കിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) നേതാവ് .
  • 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഇംഗ്ലണ്ടിലെ അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. 
  • അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 
  • 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.

Related Questions:

മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത് ?

കോമൺവെൽത്ത് കാലഘട്ടം എന്ന് ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത് ?

മാഗ്നാകാർട്ട എന്ന വാക്കിന്റെ അർത്ഥം?

ലോംഗ് പാർലമെന്റ് നിയമം പാസാക്കിയ വർഷം?

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായും രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും വേണ്ടി ഇംഗ്ലണ്ടിൽ ഉയർന്നു വന്ന പ്രസ്ഥാനം ?