Question:

1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

Aഇർവിൻ പ്രഭു

Bഡൽഹൗസി പ്രഭു

Cകാനിംഗ് പ്രഭു

Dലൂയി മൗണ്ട്ബാറ്റൻ

Answer:

C. കാനിംഗ് പ്രഭു

Explanation:

കാനിംഗ് പ്രഭു

  • 1856-1858 വരെ ഇന്ത്യയുടെ ഗവർണർ ജനറൽ 
  • ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ഗവർണ്ണർ ജനറൽ
  • ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായി 1858 ൽ നിയമിതനായി 
  • 1860 ൽ ഇന്ത്യൻ പീനൽകോഡ് (IPC) പാസ്സാക്കിയ വൈസ്രോയി 
  • 1861 ൽ ഇന്ത്യൻ ഹൈക്കോർട്ട് നിയമം (1861) പാസ്സാക്കിയ വൈസ്രോയി
  • വുഡസ് ഡെസ്പാച്ചിനെ അടിസ്ഥാനമാക്കി 1857 ൽ കൽക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാല സ്ഥാപിച്ച ഗവർണ്ണർ ജനറൽ
  • 1856-ലെ ഹിന്ദു വിധവ പുനർവിവാഹ നിയമവും,1856-ലെ ജനറൽ സർവീസ് എൻലിസ്റ്റ്‌മെന്റ് നിയമവും പാസാക്കിയ ഗവർണ്ണർ ജനറൽ.

Related Questions:

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ 

നാനാ സാഹിബിൻ്റെ യഥാർത്ഥ നാമം എന്താണ് ?

1916 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?

'വാഗൺ ട്രാജഡി' യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?

ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവ് ?