Question:
ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാൻ ആരായിരുന്നു ?
Aബി.ആര്‍. അംബേദ്കര്‍
Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Cനെഹ്റു
Dപട്ടാഭി സീതാരാമയ്യ
Answer:
D. പട്ടാഭി സീതാരാമയ്യ
Explanation:
പട്ടാഭി സീതാരാമയ്യ
- സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണറും.
- ഒരു ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാനായി തന്റെ ഉദ്യോഗം ഉപേക്ഷിച്ചു.
- 1923 നവംബർ 28 ന് മച്ചിലിപട്ടണത്ത് ആന്ധ്ര ബാങ്ക് സ്ഥാപിച്ചു.
- 1935-ൽ പ്രസിദ്ധീകരിച്ച 'ദി ഹിസ്റ്ററി ഓഫ് കോൺഗ്രസിന്റെ' രചയിതാവ്
- 1937 ൽ ആന്ധ്ര പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി.
- 1939-ലെ ത്രിപുരി സെഷനിൽ നേതാജി സുബാഷ് ചന്ദ്രബോസിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചു.
- എന്നാൽ നേതാജി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
- 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പട്ടാഭി സീതാരാമയ്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അംഗമായി.
- തുടർന്ന് അദേഹത്തെ അറസ്റ്റ് ചെയ്യുകയും മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ മൂന്ന് വർഷത്തോളം തടവിലാക്കുകയും ചെയ്തു.
- 1948-ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിന്തുണയോടെ വിജയിച്ചു.
- ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.
- 1952-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 1952 മുതൽ 1957 വരെ മധ്യപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.