Question:

ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?

Aഗുലാം ഇ.വഹന്‍വതി

Bസുകുമാര്‍ സെന്‍

Cഎം.സി സെതല്‍വാദ്

Dമുകുള്‍ റോഹ്തഗി

Answer:

C. എം.സി സെതല്‍വാദ്

Explanation:

  • പ്രമുഖ നിയമ പണ്ഡിതനും സ്വതന്ത്ര ഭാരതത്തിലെ പ്രഥമ അറ്റോണി ജനറലും ആയിരുന്നു എം.സി. സെതൽവാദ് .
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോ കമ്മീഷന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു.
  • 1950 മുതൽ ഇന്നുവരെയുള്ള ഇന്ത്യയിലെ എല്ലാ അറ്റോർണി ജനറൽമാരുടെയും ലിസ്റ്റ് ചുവടെ ചേർക്കുന്നു.
അറ്റോർണി ജനറലിന്റെ പേര് കാലാവധി
എം സി സെതൽവാദ് 28 ജനുവരി 1950 - 1 മാർച്ച് 1963
സി കെ ദഫ്താരി 2 മാർച്ച് 1963 - 30 ഒക്ടോബർ 1968
നിരേൻ ദേ 1 നവംബർ 1968 - 31 മാർച്ച് 1977
എസ് വി ഗുപ്തെ ഏപ്രിൽ   1977 - 8 ഓഗസ്റ്റ്   1979
എൽഎൻ സിൻഹ ഓഗസ്റ്റ്   1979 - 8 ഓഗസ്റ്റ്   1983
കെ. പരാശരൻ ഓഗസ്റ്റ്   1983 - 8 ഡിസംബർ   1989
സോളി സൊറാബ്ജി ഡിസംബർ  1989 - 2 ഡിസംബർ   1990
ജെ രാമസ്വാമി 3   ഡിസംബർ 1990 - നവംബർ 23 ,   1992
മിലോൺ കെ. ബാനർജി 21 നവംബർ   1992 - 8 ജൂലൈ   1996
അശോക് ദേശായി ജൂലൈ   1996 - 6 ഏപ്രിൽ   1998
സോളി സൊറാബ്ജി ഏപ്രിൽ   1998 - 4 ജൂൺ   2004
മിലോൺ കെ. ബാനർജി ജൂൺ   2004 - 7 ജൂൺ   2009
ഗൂലം എസ്സാജി വഹൻവതി ജൂൺ   2009 - 11 ജൂൺ   2014
മുകുൾ റോത്തഗി 12 ജൂൺ   2014 - 30 ജൂൺ   2017
കെ കെ വേണുഗോപാൽ 30 ജൂൺ   2017 - സെപ്റ്റംബർ 22 ,  2022
ആർ വെങ്കിട്ടരമണി 2022 ഒക്ടോബർ 1 മുതൽ  ഇപ്പോൾ വരെ

Related Questions:

പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?

ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് ഹീലിംഗ് സെന്റർ തുടങ്ങിയത് എവിടെ ?

ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ തുരങ്കം എവിടെയാണ് നിർമിക്കുന്നത് ?

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?