Question:
ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?
Aവെല്ലസ്ലി പ്രഭു
Bജോൺ ഷോർ
Cകോൺവാലിസ് പ്രഭു
Dവാറൻ ഹേസ്റ്റിംഗ്‌സ്
Answer:
D. വാറൻ ഹേസ്റ്റിംഗ്‌സ്
Explanation:
വാറൻ ഹേസ്റ്റിംഗ്‌സ് (1772-1785)
- ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
- 1773ലെ റെഗുലേറ്റിംഗ് ആക്ട് പ്രകാരമാണ് ബംഗാളിൽ ആദ്യത്തെ ഗവർണർ ജനറലായി ഇദ്ദേഹം നിയമിതനായത്
- ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ച വ്യക്തി.
- ഒന്നാം ആംഗ്ലോ മറാത്ത യുദ്ധസമയത്തും, രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്തും ഗവർണർ ജനറൽ ആയിരുന്ന വ്യക്തി.
- ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരിയാണ് വാറൻ ഹേസ്റ്റിംഗ്‌സ്.
- 1772 ലാണ് ബംഗാളിൽ ദ്വിഭരണം റദ്ദ് ചെയ്തത്.
- ഇദ്ദേഹം ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ 'ക്വിൻ ക്വീനയിൽ 'എന്നറിയപ്പെടുന്നു
- ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ
- ഇദ്ദേഹത്തിൻറെ സഹായത്തോടെയാണ് സർ വില്യം ജോൺസ് 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്
- പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്നത്
- ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ
- 1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ച ഗവർണർ ജനറൽ
- 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ച ഗവർണർ ജനറൽ.
- 1773ലെ റെഗുലേറ്റിങ്ങ് ആക്ട് പ്രകാരം സുപ്രീംകോടതി സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്തപ്പോൾ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി
- 1774 ലാണ് കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിതമായത്.
- കൽക്കട്ടയിൽ മദ്രസ സ്ഥാപിച്ച ഭരണാധികാരി
- ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഭഗവത് ഗീതക്ക് ആമുഖം എഴുതിയ വ്യക്തി
- തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ
- 'റിങ് ഫെൻസ്' എന്ന നയത്തിന്റെ ശില്പി
വാറൻ ഹേസ്റ്റിങ്ങ്സിന്റെ ഇംപീച്ച്മെൻ്റ്
- ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ഗവർണർ ജനറൽ.
- കെടുകാര്യസ്ഥതയും, വ്യക്തിപരമായ അഴിമതിയുമായിരുന്നു ഇംപീച്ച്മെന്റിന് അദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ.
- എഡ്മണ്ട് ബർഗ് എന്ന ബ്രിട്ടീഷ് പാർലമെൻറ് അംഗമാണ് വാറൻ ഹേസ്റ്റിങ്ങ്സിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
- വാറൻ ഹേസ്റ്റിംഗ്സിന്റെ ഇംപീച്ച്മെന്റിൽ അദ്ദേഹത്തിന് വേണ്ടി എതിർവാദം നടത്തിയത് വില്യം ജോൺസ് ആയിരുന്നു