Question:
തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം ലഭിച്ച മലയാളി ആരാണ് ?
Aചട്ടമ്പിസ്വാമികൾ
Bഅയ്യങ്കാളി
Cമുഹമ്മദ് ബഷീർ
Dശ്രീനാരായണ ഗുരു
Answer:
D. ശ്രീനാരായണ ഗുരു
Explanation:
ശ്രീനാരായണഗുരു
കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണഗുരു
കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന നവോത്ഥാന നായകൻ.
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപി ക്കപ്പെട്ടിട്ടുള്ള വ്യക്തി.
ജനനവും മരണവും അവധി ദിവസമായി പ്രഖ്യാ പിച്ചിട്ടുള്ള ഏക നവോത്ഥാന നായകൻ.
ജീവിച്ചിരിക്കേ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥന നായകൻ.
ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം -1888
'അരുവിപ്പുറം' സ്ഥിതി ചെയ്യുന്ന സ്ഥലം നെയ്യാറ്റിൻകര (തിരുവനന്തപുരം)
ശ്രീനാരായണഗുരു, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയത് - ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് (1924)
ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം - വിളക്കമ്പലം, കാരമുക്ക് (തൃശ്ശൂർ)
ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നട ത്തിയ ക്ഷേത്രം - കളവൻങ്കോട് ക്ഷേത്രം
എസ്.എൻ.ഡി.പി (ശ്രീനാരായണ ധർമ്മ പരിപാലന യോഗം) സ്ഥാപിതമായ വർഷം
1903 മെയ് 15
എസ്.എൻ.ഡി.പിയുടെ ആസ്ഥാനം - കൊല്ലം
ശ്രീനാരായണഗുരുവിൻ്റെ ആദ്യ രചന -ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ച രചന - നവമഞ്ജരി