Question:
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൻ്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആര് ?
Aപട്ടം എ. താണുപിള്ള
Bസി. കേശവൻ
Cടി.എം. വർഗ്ഗീസ്
Dനാരായണപിള്ള
Answer:
A. പട്ടം എ. താണുപിള്ള
Explanation:
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്
- തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന.
- ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
- 1938 ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് രൂപീകൃതമായി.
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
- രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
- ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്.
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ
- ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
- തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)