കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ?Aഎ.പി.ജെ.അബ്ദുൽ കലാംBപ്രണബ് മുഖർജിCകെ.ആർ.നാരായണൻDപ്രതിഭാ ദേവീസിംഗ് പാട്ടിൽAnswer: C. കെ.ആർ.നാരായണൻRead Explanation:കെ.ആർ.നാരായണൻ രാഷ്ട്രപതിയായ കാലഘട്ടം - 1997 ജൂലൈ 25 - 2002 ജൂലൈ 25 കെ ആർ നാരായണൻറെ ജന്മ സ്ഥലം : ഉഴവൂർ, കോട്ടയം. കെ ആർ നാരായണൻറെ മുഴുവൻ പേര് : കോച്ചേരിൽ രാമൻ നാരായണൻ. ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി. പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ദളിത് വംശജൻ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോലുള്ള ഇന്ത്യൻ പ്രസിഡന്റ്. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി. രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി. ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡന്റ്. ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോക്സഭയെ (12 ആം ലോക്സഭ) പിരിച്ചുവിട്ട രാഷ്ട്രപതി. ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതി. പത്ര പ്രവർത്തകനെന്ന നിലയിൽ മഹാത്മാഗാന്ധിയെ ഇന്റർവ്യൂ ചെയ്ത വ്യക്തി. Open explanation in App