Question:

1992 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡായ 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ആദ്യമായി നേടിയത് ആര് ?

Aഎ.ബി വാജ്‌പേയ്

Bഇന്ദ്രജിത് ഗുപ്‌ത

Cസോമനാഥ് ചാറ്റർജി

Dചന്ദ്ര ശേഖർ

Answer:

B. ഇന്ദ്രജിത് ഗുപ്‌ത

Explanation:

ഗോവിന്ദ് ബല്ലഭ് പന്ത്

  • സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു.
  • 1887 സെപ്റ്റംബർ 10-ന് ഇന്നത്തെ ഉത്തരാഖണ്ഡിലെ അൽമോറയിലാണ് പന്ത് ജനിച്ചത്.
  • 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി
  • സമൂഹിക പരിഷ്കാരങ്ങൾക്കായി കാശിപൂരിൽ അദ്ദേഹം പ്രേംസഭ എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ചു, 
  • ബ്രിട്ടീഷ് സർക്കാരിന് നികുതി അടക്കാത്തതിനാൽ അടച്ചുപൂട്ടുന്നതിൽ നിന്ന് അദ്ദേഹം ഒരു സ്കൂളിന് സാമ്പത്തിക സഹായം നൽകി രക്ഷിച്ചു.
  • 1921 ഡിസംബറിൽ, ആഗ്രയുടെയും ,ഔധിന്റെയും യുണൈറ്റഡ് പ്രവിശ്യകളുടെ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
  • 1937 മുതൽ 1939 വരെ യുണൈറ്റഡ് പ്രവിശ്യകളുടെ മുഖ്യമന്ത്രിയായി പന്ത് ചുമതലയേറ്റു.
  • സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940-ൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 
  • 1946ൽ വീണ്ടും ആഗ്രയുടെയും ഔധിന്റെയും യുണൈറ്റഡ് പ്രവിശ്യകളുടെ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
  • പിന്നീട് അദ്ദേഹം അത് ഉത്തർപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു.
  • സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു.
  • 1954ൽ അന്തരിച്ചു
  • 1957-ൽ മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്

  • എല്ലാവർഷവും മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നൽകുന്നു.
  • 1992 മുതലാണ് ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ് നൽകി തുടങ്ങിയത്.
  • ഗോവിന്ദ് ബല്ലഭ് പന്ത് പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി : ഇന്ദ്രജിത്ത് ഗുപ്ത.

Related Questions:

The council of Ministers in a Parliamentary type of Government can remain in office till it enjoys the support of the

വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?

Which house shall not be a subject for dissolution?

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?

രാജ്യസഭയുടെ അധ്യക്ഷൻ ആര് ?