Question:

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?

Aലളിതാംബിക അന്തര്‍ജ്ജനം

Bസുഗതകുമാരി

Cപി.കെ.ബാലകൃഷ്ണന്‍

Dടി.പത്മനാഭന്‍

Answer:

A. ലളിതാംബിക അന്തര്‍ജ്ജനം

Explanation:

കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു ലളിതാംബിക അന്തർജ്ജനം (ജനനം - 1909 മാർച്ച്‌ 30, മരണം - 1987 ഫെബ്രുവരി 6). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.


Related Questions:

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?

അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?

ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?

ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?