Question:
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :
Aകെ.ആർ. നാരായണൻ
Bഡോ. രാജേന്ദ്രപ്രസാദ്
Cപ്രണബ് മുഖർജി
Dഎ.പി.ജെ. അബ്ദുൾ കലാം
Answer:
D. എ.പി.ജെ. അബ്ദുൾ കലാം
Explanation:
എ.പി.ജെ. അബ്ദുൾ കലാം
പൂർണ നാമം : അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം.
1931ൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു.
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ
ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി.
ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന പതിനൊന്നാമത്തെ വ്യക്തി.
“പീപ്പിൾസ് പ്രസിഡന്റ്” അഥവാ “ജനങ്ങളുടെ പ്രസിഡന്റ്” എന്നറിയപ്പെടുന്നു.
അവിവാഹിതനായ ഏക ഇന്ത്യൻ പ്രസിഡന്റ്.
ഒരു രൂപ മാത്രം പ്രതി മാസം ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി.
“ഇന്ത്യയുടെ മിസൈൽമാൻ” എന്നറിയപ്പെടുന്ന വ്യക്തി.
നിയമസഭ ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി.
സിയാച്ചിൻ മഞ്ഞുമലകൾ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്.
അന്തർവാഹിനി (സിന്ധുരക്ഷക്), യുദ്ധവിമാനം (സുഖോയ്) എന്നിവയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്.