Question:
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?
Aസരോജിനി നായിഡു
Bക്യാപ്റ്റൻ ലക്ഷ്മി
Cവിജയലക്ഷ്മി പണ്ഡിറ്റ്
Dആനിബസന്റ്റ്
Answer:
D. ആനിബസന്റ്റ്
Explanation:
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- രൂപീകൃതമായ വർഷം - 1885 ഡിസംബർ 28
- രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ. ഒ . ഹ്യൂം
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി
- ആദ്യ സമ്മേളനം നടന്ന വർഷം - 1885
- ആദ്യ സമ്മേളനത്തിന്റെ വേദി - ബോംബെ ( ഗോകുൽ ദാസ് തേജ്പാൽ കോളേജ് )
- ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 72
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് - ആനിബസന്റ്
- ആനിബസന്റ് പ്രസിഡന്റായ സമ്മേളനം - 1917 ലെ കൊൽക്കത്ത സമ്മേളനം
- പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു
- സരോജിനി നായിഡു പ്രസിഡന്റായ സമ്മേളനം - 1925 ലെ കാൺപൂർ സമ്മേളനം
- സ്വതന്ത്ര ഇന്ത്യയിലെ INC യുടെ ആദ്യ വനിതാ പ്രസിഡന്റ് - ഇന്ദിരാ ഗാന്ധി
- ഇന്ദിരാ ഗാന്ധി പ്രസിഡന്റായ സമ്മേളനം - 1959 ലെ ഡൽഹി സമ്മേളനം