Question:

സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?

Aറോബർട്ട് ക്ലൈവ്

Bവെല്ലസ്ലി പ്രഭു

Cകഴ്‌സൺ പ്രഭു

Dറിപ്പൺ പ്രഭു

Answer:

B. വെല്ലസ്ലി പ്രഭു

Explanation:

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്. സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്. 1798 - ൽ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം നിസാം ഇംഗ്ലീഷുകാർക്ക്‌ ബെല്ലാരി, കടപ്പ, അനന്തപൂർ എന്നീ ജില്ലകൾ വിട്ടു കൊടുത്തു.


Related Questions:

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി ആര് ?

റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?

' ആഗസ്റ്റ് ഓഫർ ' പ്രഖ്യാപിച്ച വൈസ്രോയി ആരാണ് ?

ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറയുന്നവയിൽ ഏതാണ്?

1784 ൽ പിറ്റ്‌സ് ഇന്ത്യാ നിയമം പാസ്സാക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?