Question:
തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
Aകാർത്തിക തിരുനാൾ രാമവർമ്മ
Bഅവിട്ടം തിരുനാൾ ബാലരാമവർമ്മ
Cസ്വാതി തിരുനാൾ രാമവർമ്മ
Dഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Answer:
B. അവിട്ടം തിരുനാൾ ബാലരാമവർമ്മ
Explanation:
അവിട്ടം തിരുനാൾ ബാലരാമവർമ്മ
- അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലഘട്ടം - 1798 -1810
- തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് - അവിട്ടം തിരുനാൾ ബാലരാമവർമ്മ
- അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷുകാർക്ക് കൊച്ചി നാട്ടുരാജ്യത്തിലും തിരുവിതാംകൂർ നാട്ടുരാജ്യത്തിലും റസിഡന്റ് പദവി ലഭിച്ചത്.
- കേണല്‍ മെക്കാളെയായിരുന്നു തിരുവിതാംകൂറിൽ റസിഡന്റ് പദവി ലഭിച്ച ആദ്യ വ്യക്തി.
- മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളിലേക്ക് ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിന് നിയോഗിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് റസിഡന്റ്.
അവിട്ടം തിരുനാൾ ബാലരാമവർമ്മയും വേലുത്തമ്പി ദളവയും
- അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ - വേലുത്തമ്പി ദളവ.
- ബാലരാമവര്‍മ്മയുടെ കാലഘട്ടത്തിൽ രാജ്യഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചിരുന്നത് ജയന്തൻ ശങ്കരൻ നമ്പൂതിരിയും ശങ്കരനാരായണൻ ചെട്ടിയും മാത്തുത്തരകനും ആയിരുന്നു.
- ഇവരുടെ അഴിമതിക്കെതിരെ ജനകീയപ്രക്ഷോഭം നയിച്ചുകൊണ്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ ദളവയാകുന്നത്.
- വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം - 1802 .
- ബാലരാമവർമയുടെ കാലത്താണ് വേലുത്തമ്പി ദളവ കൊല്ലത്ത് ഹജൂർ കച്ചേരി, തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി എന്നിവ സ്ഥാപിച്ചത്.
- 1809 ജനുവരി 11ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി.
- കുണ്ടറ വിളംബരാനന്തരം നടന്ന കൊല്ലം യുദ്ധത്തിൽ കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
- രാജാവ് ഇംഗ്ലീഷുകാരുമായി സന്ധിചെയ്തു.
- വേലുത്തമ്പിയെ ദളവാസ്ഥാനത്തു നിന്ന് നീക്കം ചെയ്‌ത് രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.
- പുതിയ ദളവയായി ഉമ്മിണിത്തമ്പി സ്ഥാനമേറ്റു.
- അദ്ദേഹം വേലുത്തമ്പിയെ തടവിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
- 1809 ഏപ്രിലിൽ പത്തനംതിട്ടയിലെ മണ്ണടിയിലെ ക്ഷേത്രത്തിൽവെച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തു.
- തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലാവുന്നത് ബാലരാമവർമ്മയുടെ കാലത്താണ്.
- 1810ൽ ബാലരാമവർമ്മ നാടുനീങ്ങി