കേരളത്തിലെ കരിവെള്ളൂരിൽ 1946 ൽ ജന്മിവ്യവസ്ഥക്കെതിരേ നടത്തിയ ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം. കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയുമാണു്, കെ. ദേവയാനി. കരിവെള്ളൂർ സമരനായകനായ എ.വി കുഞ്ഞമ്പുവിന്റെ ജീവിതപങ്കാളികൂടിയായിരുന്നു ഇവർ. ചോരയും കണ്ണീരും നനഞ്ഞ വഴികൾ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.