App Logo

No.1 PSC Learning App

1M+ Downloads

1977- ൽ പഞ്ചായത്ത് തല ഗവണ്മെന്റിനെക്കുറിച്ച് പഠിക്കാൻ നിയമിച്ച അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി ആരാണ് ?

Aഇ എം എസ് നമ്പൂതിരിപ്പാട്

Bഎ കെ ഗോപാലൻ

Cപി കെ ചാത്തൻ മാസ്റ്റർ

Dവി കെ കൃഷ്ണമേനോൻ

Answer:

A. ഇ എം എസ് നമ്പൂതിരിപ്പാട്

Read Explanation:

അശോക് മേത്താ കമ്മിറ്റി

  • 1977 ഡിസംബറിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കുറിച്ച് പഠിക്കാൻ ജനതാ സർക്കാർ അശോക് മേത്ത കമ്മിറ്റി രൂപീകരിച്ചു.
  • 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നും ഈ കമ്മിറ്റി  അറിയപ്പെടുന്നു.
  • ജില്ലാതലത്തിൽ ജില്ലാ പരിഷത്തുകളും മണ്ഡല് പഞ്ചായത്തുകളും ഉൾപ്പെടുത്തി പഞ്ചായത്ത് രാജ് ദ്വിതല ഘടന വേണമെന്ന് ഈ കമ്മിറ്റി വാദിച്ചു.
  • 1978 ഓഗസ്റ്റിൽ, രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 132 ശുപാർശകളുള്ള ഒരു റിപ്പോർട്ട് കമ്മിറ്റി  സമർപ്പിച്ചു.
  • അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി : മൊറാർജി ദേശായി
  • അശോക്മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി : ഇ എം എസ് നമ്പൂതിരിപ്പാട്

Related Questions:

ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വത്തിലുള്ള സമിതി ആയിരുന്നു ?

പഞ്ചായത്തിരാജ് ന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അധികാരവികേന്ദ്രീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജില്ലാ പരിഷത് ആയിരിക്കണം എന്ന് നിർദ്ദേശിച്ച കമ്മിറ്റി ഏതാണ്?

പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ?

ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?