Question:

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?

Aലെനിൻ

Bസൈമൺ ബൊളിവർ

Cറൂസോ

Dജോർജ് വാഷിംഗ്ടൺ

Answer:

B. സൈമൺ ബൊളിവർ

Explanation:

സൈമൺ ബൊളിവർ

  • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.

  • 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.

  • ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  • 'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ' എന്ന് വിളിക്കുന്നത് ഇദേഹത്തെയാണ്.

  • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.


Related Questions:

തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് ?

വെനസ്വല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര് ?

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?

ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ?

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:

1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.