Question:

ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി ആരായിരുന്നു?

Aഗ്യാനി സെയിൽ സിംഗ്

Bനീലം സഞ്ജീവ റെഡ്ഢി

Cകെ.ആർ.നാരായണൻ

Dപ്രതിഭാ പാട്ടീൽ

Answer:

B. നീലം സഞ്ജീവ റെഡ്ഢി

Explanation:

നീലം സഞ്ജീവ റെഡ്ഢി 

  • രാഷ്ട്രപതിയായ കാലഘട്ടം - 1977 ജൂലൈ 25 - 1982 ജൂലൈ 25 
  • സംസ്ഥാന മുഖ്യമന്ത്രി (ആന്ധ്രാപ്രദേശ് ), ലോക് സഭാ സ്പീക്കർ എന്നീ പദവികൾക്കു ശേഷം രാഷ്ട്രപതിയായ വ്യക്തി 
  • ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി
  • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി 
  • ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി 
  • 1969 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വി . വി . ഗിരിയോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി 
  • ജനതാ സർക്കാർ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത വ്യക്തി 
  • ഇദ്ദേഹത്തിന്റെ പ്രധാന പുസ്തകം - വിത്ത് ഔട്ട് ഫിയർ ഓർ ഫേവർ 
  • ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലം - കൽപ്പള്ളി ( ബാംഗ്ലൂർ )

Related Questions:

രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?

ഒരു വ്യക്തിക്ക് ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം എത്ര തവണ വഹിക്കാൻ കഴിയും ?

' അറ്റ് ദി ഫീറ്റ്‌ ഓഫ് മഹാത്മാ ' എഴുതിയത് ആരാണ് ?

ഇന്ത്യയുടെ 11-ാ മത് രാഷ്ട്രപതിയാര് ?

ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര് ?