Question:
മൂന്നാമത്തെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ് ?
Aഎസ്. രാധാകൃഷ്ണൻ
Bവി.വി. ഗിരി
Cഫക്രുദ്ദീൻ അലി അഹമ്മദ്
Dരാജേന്ദ്രപ്രസാദ്
Answer:
C. ഫക്രുദ്ദീൻ അലി അഹമ്മദ്
Explanation:
- ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഡോ.എസ്.രാധാകൃഷ്ണൻ (1962 ഒക്ടോബർ 26 ന്)
- ഇന്ത്യയിൽ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ചൈനീസ് ആക്രമണം
- ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു
- ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - വി.കെ.കൃഷ്ണമേനോൻ
- ഇന്ത്യയിലെ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത് - ഡോ സക്കീർ ഹുസൈൻ (1968 ജനുവരി 19 ന്)
- ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് - 1962
- ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - വി.വി.ഗിരി (1971 ഡിസംബർ 3)
- ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ഇന്ത്യ - പാകിസ്ഥാൻ യുദ്ധം
- ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയാടിയന്തരാവസ്ഥ - രണ്ടാമത്തെ ദേശീയാടിയന്തരാവസ്ഥ (1971 - 77)
- മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25)
- മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം - ആഭ്യന്തര കലഹം
- മൂന്നാം അടിയന്തരാവസ്ഥകാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ - ഷാ കമ്മിഷൻ
- രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
- രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - ജഗ്ജീവൻ റാം
- മൂന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ പ്രതിരോധമന്ത്രി - സർദാർ സ്വരൺ സിംഗ്
- 1977 ൽ രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയാടിയന്തരാവസ്ഥ പിൻവലിച്ചത് - ബി.ഡി.ജട്ടി (ആക്ടിങ് പ്രസിഡന്റ്)
- കേന്ദ്ര ക്യാബിനറ്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയാടിയന്തരാവസ്ഥ എത്ര കാലം നിലനിൽക്കും - 6 മാസം
- ദേശീയ അടിയന്തരാവസ്ഥ എത്ര തവണ പ്രഖ്യാപിക്കപ്പെട്ടു - 3 തവണ (1962, 1971, 1975)
- ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ - യുദ്ധം, സായുധ വിപ്ലവം, വിദേശ ആക്രമണം