Question:
ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു ?
Aഗ്യാനി സെയിൽ സിംഗ്
Bനീലം സഞ്ജീവ റെഡ്ഡി
Cകെ.ആർ. നാരായണൻ
Dപ്രതിഭാ പാട്ടീൽ
Answer:
B. നീലം സഞ്ജീവ റെഡ്ഡി
Explanation:
നീലം സഞ്ജീവ റെഡ്ഢി
- ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി
- 1977 ജൂലൈ 25 മുതൽ 1982 ജൂലൈ 25 വരെ ആയിരുന്നു ഇദ്ദേഹം രാഷ്ട്രപതിയായിരുന്നത്.
- ബിരുദധാരി അല്ലാത്ത ആദ്യ രാഷ്ട്രപതിയാണ് ഇദ്ദേഹം.
- എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡണ്ട്
- ആന്ധ്രപ്രദേശിലെ ആദ്യ മുഖ്യമന്ത്രി
- തപാൽ വകുപ്പ് 2013ൽ നീലം സഞ്ജീവ റെഡ്ഢിയുടെ നൂറാം ജന്മ വാർഷിക ദിനത്തിൽ അദ്ദേഹത്തിൻറെ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
- വിത്തൗട്ട് ഫിയർ & ഫേവർ എന്ന പുസ്തകം രചിച്ചത് ഇദ്ദേഹമാണ്.
- 2022-ൽ ദ്രൗപതി മുർമു പ്രസിഡന്റാകുന്നതുവരെ 64-ാം വയസ്സിൽ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി ഇദ്ദേഹത്തിന് ആയിരുന്നു