Question:

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?

Aഗ്യാനി സെയിൽ സിംഗ്

Bഫക്രുദീൻ അലി അഹമ്മദ്

CS രാധാകൃഷ്ണൻ

DV V ഗിരി

Answer:

B. ഫക്രുദീൻ അലി അഹമ്മദ്

Explanation:

മൗലിക കടമകൾ

  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
  •  ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
  •  പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ

Related Questions:

സ്വരൺ സിംഗ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത് ഭാഗം ?

എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?

ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?