App Logo

No.1 PSC Learning App

1M+ Downloads
'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

Aഇന്ദിരാഗാന്ധി

Bരാജീവ് ഗാന്ധി

Cമൊറാർജി ദേശായി

Dചരൺ സിംഗ്

Answer:

C. മൊറാർജി ദേശായി

Read Explanation:

മൊറാർജി ദേശായി 

  • ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു
  • പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം
  • പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
  • ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
  • 1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പദ്ധതി റദ്ദാക്കുകയും ആറാം പദ്ധതി കൊണ്ടുവരികയും ചെയ്തു ,ഇതാണ് റോളിംഗ് പ്ലാൻ എന്നറിയപ്പെടുന്നത്.
  •  ഈ പദ്ധതി പിന്നീട് 1980 ൽ നിലവിൽവന്ന കോണ്ഗ്രസ്സ് സർക്കാർ റദ്ദാക്കുകയുണ്ടായി.

Related Questions:

NCP യുടെ ഔദ്യോഗിക ചിഹ്നം ഏതാണ് ?
കൂട്ടത്തിൽപെടാത്തത് കണ്ടെത്തുക :
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ . ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്നാട് മന്ത്രി ആര്?
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
Who is the legal advisor to the Government of a State in India ?