Question:

ചാന്നാർ ലഹള സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ?

Aസ്വാതി തിരുനാൾ

Bആയില്യം തിരുനാൾ

Cശ്രീമൂലം തിരുനാൾ

Dഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ

Answer:

D. ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ

Explanation:

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  •  ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം 
  • ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :
    • മേൽമുണ്ട് സമരം
    • മാറുമറയ്ക്കൽ സമരം
    • ശീല വഴക്ക്
    • മേൽശീല കലാപം
    • നാടാർ ലഹള
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • മേൽമുണ്ട് ധരിക്കുന്നതിനു വേണ്ടിയുള്ള സമരം ആരംഭിച്ച വർഷം 1822
  • ചാന്നാർ ലഹള നടന്ന വർഷം : 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസന്റെ  നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്.
  • ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ. 

Related Questions:

തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ ?

തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ?

കൊച്ചിയിലെ ആദ്യത്തെ ദിവാൻ ആരായിരുന്നു ?

ഈഴവ മെമ്മോറിയൽ ഹർജി ആർക്കാണ് സമർപ്പിച്ചത് ?

തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് ആര് ?