Question:

1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചഭരണാധികാരി ആര് ?

Aശ്രീ ചിത്തിരതിരുനാൾ

Bശ്രീമൂലം തിരുനാൾ

Cസ്വാതിതിരുനാൾ

Dആയില്യം തിരുനാൾ

Answer:

A. ശ്രീ ചിത്തിരതിരുനാൾ

Explanation:

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 

  • തിരുവിതാംകൂറിലെ അവസാന ഭരണാധികാരി.
  • 1936 നവംബർ 12 ന് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചു 
  • തിരുവതാംകൂറിൽ വധശിക്ഷ നിർത്തലാക്കി. 
  • പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി.
  • തിരുവതാംകറിൽ  വ്യവസായവൽക്കരണത്തിൻ്റെ പിതാവ് 

Related Questions:

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം

പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?

ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ ?