Question:
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
Aഹെൻറി കാവന്റിഷ്
Bബെഴ്സിലിയസ്
Cജോൺ ഡാൾട്ടൻ
Dസർ ഹംഫ്രി ഡേവി
Answer:
D. സർ ഹംഫ്രി ഡേവി
Explanation:
- ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - സർ ഹംഫ്രി ഡേവി
- സോഡിയം ,പൊട്ടാസ്യം എന്നീ ലോഹങ്ങൾ വേർത്തിരിച്ച ശാസ്ത്രജ്ഞൻ -സർ ഹംഫ്രി ഡേവി
- ക്ലോറിനും ,അയഡിനും മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ - സർ ഹംഫ്രി ഡേവി
- ബൊറാക്സിൽ പൊട്ടാസ്യം ചേർത്ത് ചൂടാക്കി ബോറോൺ വേർത്തിരിച്ച ശാസ്ത്രജ്ഞൻ -സർ ഹംഫ്രി ഡേവി