Question:

മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി ആരായിരുന്നു?

Aടി പ്രകാശം

Bജനാബ് അബ്ദുറഹ്മാൻ സാഹിബ്

Cകെ പി കേശവമേനോൻ

Dവടക്കേവീട്ടിൽ മുഹമ്മദ്

Answer:

C. കെ പി കേശവമേനോൻ

Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 
  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)
  • കഴിഞ്ഞകാലം (ആത്മകഥ)
  • നാം മുന്നോട്ട് 
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌
  • രാഷ്ട്രപിതാവ്
  • യേശുദേവൻ





Related Questions:

The Sarabandhi Campaign of 1922 was led by

ഏത് സമര മാർഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌?

ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ 

Indian Society of Oriental Art was founded in