Question:

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?

Aവി.പി. മേനോൻ

Bസർദാർ വല്ലഭായ് പട്ടേൽ

Cകെ. കേളപ്പൻ

Dജവാഹർലാൽ നെഹ്‌റു

Answer:

A. വി.പി. മേനോൻ

Explanation:

വി.പി. മേനോൻ

  • മുഴുവൻ പേര് : വാപ്പാല പങ്കുണ്ണി മേനോൻ

  • സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി.

  • കേരളത്തിലെ ഒറ്റപ്പാലത്ത് 1893 സെപ്റ്റംബർ 30-ആം തീയതി ജനിച്ചു

  • 1914ൽ സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

  • 1914-ൽ പ്രൊവിൻഷ്യൽ സിവിൽ സർവീസിൽ ഉദ്യോഗസ്ഥനായി.

  • 1933 മുതൽ 1934 വരെ റിഫോംസ് ഓഫീസിൽ ഇന്ത്യാ ഗവൺമെന്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

  • പിന്നീട് 1934 മുതൽ 1935 വരെ അണ്ടർ സെക്രട്ടറിയായും 1935 മുതൽ 1940 വരെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചു

  • 1941 മുതൽ 1942 വരെ ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

  • കഠിനാധ്വാനം ചെയ്തുകൊണ്ട് മേനോൻ ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായി ഉയർന്നു. 

  • 1945 ജൂണിൽ സിംല കോൺഫറൻസിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു

  • മൗണ്ട് ബാറ്റൺ പ്രഭു വൈസ്രോയി ആയിരിക്കേ അദ്ദേഹം 1947ൽ റിഫോംസ് കമ്മീഷണറായി.

  • ഒരു ഇന്ത്യക്കാരനു ലഭിച്ച ആദ്യത്തെ റിഫോംസ് കമ്മീഷണർ സ്ഥാനമായിരുന്നു അത്. 

  • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയെന്നും, പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള 'മൗണ്ട് ബാറ്റൻ പദ്ധതി' രൂപീകരിക്കാൻ മൗണ്ട് ബാറ്റനെ സഹായിച്ചത് വി.പിമേനോൻ ആയിരുന്നു.

  • സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യവകുപ്പു സെക്രട്ടറിയെന്ന നിലയിൽ അഞ്ഞൂറോളം നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു സംയോജിപ്പിക്കുന്നതിൽ സർദാർ വല്ലഭായി പട്ടേലിനോടൊപ്പം വി.പി.മേനോൻ പ്രവർത്തിച്ചു

  • 1948-ൽ അദ്ദേഹത്തിന് നൈറ്റ്ഹുഡ് (knighthood) വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അദേഹം അത് നിരസിച്ചു.

  • 1951ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം മേനോൻ കുറച്ചുകാലം ഒറീസ്സാ ഗവർണറായി സേവനമനുഷ്ഠിച്ചു.

  • ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളിയാണ് വി. പി മേനോൻ 

  • പിന്നീട് അദ്ദേഹം 'സ്വതന്ത്ര പാർട്ടി'യിൽ ചേർന്നുവെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.

  • 1965 ഡിസംബർ 31-ന് 72-ആം വയസ്സിൽ അന്തരിച്ചു.

പുസ്തകങ്ങൾ

  • ദി ട്രാൻസ്‌ഫർ ഓഫ് പവർ ഇൻ ഇന്ത്യ

  • ദി സ്റ്റോറി ഓഫ് ദി ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്

 



Related Questions:

ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത് ?

ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?

മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?