Question:

കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?

Aപെരിയോർ

Bആനന്ദതീർത്ഥൻ

Cവൈകുണ്ഠസ്വാമികൾ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

C. വൈകുണ്ഠസ്വാമികൾ

Explanation:

🔹1809ൽ ഇന്നത്തെ തമിഴ്നാട് സംസ്ഥാനത്തിൽ ഉൾപ്പെടുന്ന കന്യാകുമാരി ജില്ലയിലാണ് വൈകുണ്ഠസ്വാമി ജനിച്ചത്. 🔹ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. 🔹1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന വൈകുണ്ഠസ്വാമി സ്ഥാപിച്ചു. 🔹ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്.


Related Questions:

Who is said No caste, No religion and No god to tool?

മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?

ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?

താഴെ കൊടുത്തവരിൽ കല്ലുമാല സമരവുമായി ബന്ധപെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ?

1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?