Question:

ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?

Aവെല്ലിംഗ്ടണ്‍ പ്രഭു

Bമൗണ്ട് ബാറ്റണ്‍ പ്രഭു

Cവേവല്‍ പ്രഭു

Dലിന്‍ ലിത്ഗോ പ്രഭു.

Answer:

C. വേവല്‍ പ്രഭു

Explanation:

ക്യാബിനറ്റ് മിഷൻ:

  • അധികാര കൈമാറ്റം സംബന്ധിച്ച ചർച്ചകൾ ഇന്ത്യൻ നേതാക്കളുമായി നടത്തിയത് - ക്യാബിനറ്റ് മിഷൻ.
  • ക്യാബിനറ്റ് മിഷന്റെ പ്രധാന ശുപാർശ - ഇടക്കാല ദേശീയ ഗവൺമെന്റ് രൂപീകരിക്കാൻ.

  • ക്യാബിനറ്റ് മിഷന്‍ നയിച്ചത് - പെത്വിക് ലോറന്‍സ്‌ (ചെയർമാൻ).
  • ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ - പെത്വിക് ലോറന്‍സ്‌, സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സ്‌, എ.വി. അലക്സാണ്ടര്‍
  • ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിൽ വന്ന വർഷം - 1946
  • ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റ്ലി.
  • ക്യാബിനറ്റ് മിഷൻ 1946 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി- വേവൽ പ്രഭു 

Related Questions:

താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷിന്ത്യയിൽ ഗവർണർ ജനറലായിരുന്നു

2) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറലായിരുന്നു 

3) ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച ഗവർണർ ജനറൽ 

'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?

സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി?

ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?

സിൽസിലത്ത് - ഉത് - തവാരിഖ് എന്ന ഗ്രന്ഥം എഴുതിയത് ആരാണ് ?