Question:

മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര് ?

Aഅക്കമ്മ ചെറിയാൻ

Bആനി മസ്കിൻ

Cഎ. വി. കുട്ടിമാളു അമ്മ

Dഅമ്മു സ്വാമി നാഥൻ

Answer:

C. എ. വി. കുട്ടിമാളു അമ്മ

Explanation:

  • മലബാറിലെ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിതയാണ് കുട്ടിമാളുഅമ്മ.
  • ആനിമസ്ക്രീൻ, അക്കമ്മ ചെറിയാൻ എന്നി വനിതകളാണ് തിരുവിതാംകൂറിൽ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിതകൾ.
  • 1930ൽ കുട്ടിമാളു അമ്മ പൊതുപ്രവർത്തനം ആരംഭിച്ചു.
  • ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണവും നിയമലംഘനവും നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.
  • സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിനു കുട്ടിമാളു അമ്മ നേതൃത്വം നൽകി.
  • സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതിന് കുട്ടിമാളു അമ്മ ജയിലിൽ കിടന്നത് അഞ്ചുവർഷത്തോളമാണ്.
  • 1936-ലെ മദിരാശി തിരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ സീറ്റിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ കുട്ടിമാളു അമ്മയും ഭർത്താവായ മാധവമേനോനും തിരഞ്ഞെടുക്കപ്പെട്ടു.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തക എന്ന നിലയിൽ 1940ൽ വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി നിയോഗിച്ചവരിലൊരാൾ കുട്ടിമാളു അമ്മയായിരുന്നു.
  • 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും രണ്ട് വർഷം അമരാവതിയിലെ പ്രസിഡൻസി ജയിലിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 
  • കോഴിക്കോടിൽ അനാഥ മന്ദിരം, ബാലമന്ദിരം തുടങ്ങിയവ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു.
  • 1985ൽ അന്തരിച്ചു.

Related Questions:

അരയസമാജം സ്ഥാപിച്ചതാര് ?

വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?

യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?

കെ പി കേശവമേനോൻ മാതൃഭൂമി പത്രം ആരംഭിച്ച വർഷം ഏതാണ് ?

“Sadujana paripalana yogam' was founded by: