Question:

1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?

Aഫ്രഞ്ചുകാർ

Bഇംഗ്ലീഷുകാർ

Cപോർട്ടുഗീസുകാർ

Dഡച്ചുകാർ

Answer:

D. ഡച്ചുകാർ

Explanation:

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741 ഓഗസ്റ്റ് 10-ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.


Related Questions:

രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ 

2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി.

3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ

4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?

തിരുവനന്തപുരത്ത് ദുർഗുണപാഠശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം ?